latest news
അനുശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്ത് ഭര്‍ത്താവ് വിഷ്ണു
സീരിയല്‍ നടി അനുശ്രീയും ഭര്‍ത്താവും ക്യാമറാമാനുമായ വിഷ്ണുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കുഞ്ഞ് ജനിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
View this post on Instagram
അനുശ്രീ ഇപ്പോള്‍ കുഞ്ഞിനോടൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വിവാഹം ഒരു എടുത്തു ചാട്ടമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നതായി അനുശ്രീ പറഞ്ഞിരുന്നു. സാമ്പത്തികം ഒരു പ്രശ്‌നമാണ്. അതിനാലാണ് സ്വന്തം വീട്ടിലേക്ക് വന്നതെന്നും അനുശ്രീ പറഞ്ഞിരുന്നു.
View this post on Instagram
വിഷ്ണുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും എന്നാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിഷ്ണു പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വിഷ്ണു അനുശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്തു. വിവാഹത്തിന്റെ ചിത്രങ്ങള്‍ അടക്കം ഡിലീറ്റ് ചെയ്തു.
