Connect with us

Screenima

Honey Rose

latest news

കേസ് കൊടുക്കാതെ വേറെ വഴിയില്ല, ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലാണ് നേരിടുന്നത്: ഹണി റോസ്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍. ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വേര്‍ഷനാണ് താന്‍ അനുഭവിക്കുന്നതെന്ന് ഹണി റോസ് പറയുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കേണ്ട അവസ്ഥയിലാണ് താന്‍ ഇപ്പോള്‍ എന്ന് താരം പറയുന്നു.

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വേര്‍ഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ സെര്‍ച്ച് ചെയ്യാറില്ല. സ്വാഭാവികമായും ഇതൊക്കെ നമ്മുടെ മുന്നില്‍ വരുമല്ലോ. തുടക്ക സമയത്ത് ഇതെല്ലാം എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തില്‍ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മള്‍. ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലാണ് പോയിക്കൊണ്ടിരിക്കുന്നത്. പരാതി നല്‍കുകയല്ലാതെ വേറെ ഓപ്ഷനില്ല-ഹണി റോസ് പറഞ്ഞു.

Honey Rose

Honey Rose

‘നമ്മുടെ ഫാമിലില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കും. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. ഇതൊക്കെ അവസാനിക്കണം വളരെയധികം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല,’ ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top