Connect with us

Screenima

Nikhila Vimal

latest news

ആരാധകരെ ഞെട്ടിച്ച് നിഖിലയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി നിഖില വിമല്‍. പ്രാചീന വേഷത്തിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ബ്ലൗസില്ലാതെ സാരികൊണ്ട് ചേലയുടുത്തിരിക്കുകയാണ് താരം.പ്രമുഖ മേക്കപ്പ്മാന്‍ ഉണ്ണി പി.എസ്. ആണ് നിഖിലയെ ഒരുക്കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Unni (@unnips)

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവില്‍ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആന്‍ഡ് ജോയാണ്.

 

Nikhila Vimal

Nikhila Vimal

കണ്ണൂര്‍ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയില്‍ വിശുദ്ധ അല്‍ഫോണ്‍സ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top