
Gossips
മമ്മൂക്കയുടെ ഒപ്പം ഒരു സിനിമ ചെയ്യാന്‍ നല്ല താല്‍പര്യമുണ്ട്: ജീത്തു ജോസഫ്
Published on
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ജീത്തു ജോസഫ്. ഒന്ന് രണ്ട് സിനിമകള്‍ മമ്മൂട്ടിക്കൊപ്പം ചെയ്യാന്‍ ആലോചനകള്‍ നടന്ന് വഴുതി പോയതാണ്. എങ്കിലും എപ്പോഴെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് ജീത്തു പറഞ്ഞു.
മമ്മൂക്കയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഒന്ന് രണ്ട് തവണ അവസരങ്ങള്‍ വഴുതിപ്പോയതാണ്. എപ്പോള്‍ കണ്ടാലും അദ്ദേഹം അടുത്ത് വന്ന് വിശേഷങ്ങള്‍ ചോദിക്കും. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥയൊക്കെ ചോദിക്കാറുണ്ടെന്നും ജീത്തു പറഞ്ഞു.

Mohanlal (Drishyam)
മെമ്മറീസും ദൃശ്യവുമാണ് മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ ജീത്തു ആലോചിച്ച സിനിമകള്‍. എന്നാല്‍ കഥ കേട്ട ശേഷം മമ്മൂട്ടി നോ പറയുകയായിരുന്നു.
