
Gossips
ഒപ്പം അഭിനയിച്ച ഒരു താരത്തോട് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്
Published on
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മംമ്ത മോഹന്‍ദാസ്. വളരെ ബോള്‍ഡ് ആയി തന്റെ അഭിപ്രായങ്ങള്‍ മംമ്ത തുറന്നുപറയാറുണ്ട്. ഒപ്പം അഭിനയിച്ച ഒരു നടനോട് തനിക്ക് വല്ലാത്ത ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് മംമ്ത ഇപ്പോള്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കൂടെ അഭിനയിച്ച ഒരു താരത്തോട് ക്രഷ് തോന്നിയിട്ടുണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു. താന്‍ വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ടെന്നും മംമ്ത ഈ അഭിമുഖത്തില്‍ പറയുന്നു.

Mamta Mohandas
2015 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ സിനിമാ അരങ്ങേറ്റം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചു.
