Connect with us

Screenima

China Town

latest news

ആശിര്‍വാദ് സിനിമാസിന്റെ ഏറ്റവും മോശം അഞ്ച് സിനിമകള്‍

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ ഡ്രൈവറും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന് തുടക്കം കുറിച്ചത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. ആസിര്‍വാദ് സിനിമാസ് നിര്‍മിച്ച അഞ്ച് മോശം സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. കാസനോവ

വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് 2012 ല്‍ റിലീസ് ചെയ്ത കാസനോവ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. മോഹന്‍ലാലിന്റെ കരിയറിലെ മോശം സിനിമകളില്‍ ഒന്ന് കൂടിയാണ് കാസനോവ.

2. മോണ്‍സ്റ്റര്‍

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞു. മോഹന്‍ലാല്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

3. മരക്കാര്‍: അറബിക്കടലിന്റെ സിംഹം

Marakkar

Marakkar

ബ്രഹ്മാണ്ഡ ചിത്രമെന്ന ലേബലില്‍ വന്ന മരക്കാര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹന്‍ലാലിന്റെ പ്രകടനവും ദയനീയമായിരുന്നു. തിരക്കഥ മോശമായതാണ് ചിത്രത്തിനു വലിയ തിരിച്ചടിയായത്.

4. ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന

തിയറ്ററുകളില്‍ വിജയമായിരുന്നെങ്കിലും ദുര്‍ബലമായ തിരക്കഥയായിരുന്നു ഇട്ടിമാണിയുടേത്. പലയിടത്തും പ്രേക്ഷകരെ മുഷിപ്പിക്കുന്ന കഥയായിരുന്നു സിനിമ പറഞ്ഞുവെച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രവും നിരാശപ്പെടുത്തി.

5. ലേഡീസ് ആന്റ് ജെന്റില്‍മാന്‍

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടതിനൊപ്പം പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ഏറെ വിമര്‍ശനവും കേട്ടു. ദുര്‍ബലമായ തിരക്കഥയായിരുന്നു ചിത്രത്തിന്റേത്. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്.

Continue Reading
To Top