
latest news
നാളെ ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിച്ചാല്‍ രക്ഷപ്പെടാം എന്ന് മെസേജ്; ബിഗ് ബോസ് താരത്തിന്റെ മറുപടി ഇങ്ങനെ
ബിഗ്‌ബോസ് റിയിലാറ്റി ഷോയിലൂടെയാണ് ശാലിനി നായര്‍ എന്ന ശാലീന സുന്ദരി മലയാളികളുടെ മനസില്‍ ഇടം നേടിയത്. പെട്ടെന്ന് തന്നെ ഹൗസില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നെങ്കിലും നല്ല പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
View this post on Instagram
റിയാലിറ്റി ഷോയില്‍ നിന്നും പുറത്തെത്തിയതോടെ ശാലിനി സോഷ്യല്‍ മീഡിയയിലും കൂടുതല്‍ സജീവമായി. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്.
View this post on Instagram
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് വന്ന ഒരു മോശം കമന്റാണ് ആരാധകര്‍ക്കായി ശാലിനി പങ്കുവെച്ചിരിക്കുന്നത്. വളരെ മോശമായ രീതിയിലാണ് യുവാവ് ശാലിനിയോട് സംസാരിച്ചത്.
View this post on Instagram
ദ്രവിക്കാന്‍ പോവുന്ന ശരീരം അല്ലെ സഹകരിക്കണം പകരം വലിയ ഒരു തുക തരാം. ഇങ്ങനെ ആയിരുന്നു ആ യൂവാവ് ശാലിനിക്ക് അയച്ച മെസേജ്. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും യുവാവിന്റെ സ്‌ക്രീന്‍ ഷോട്ടും പരസ്യമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ശാലിനി ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
