
latest news
റോഷാക്കിന്റെ വിജയം അതിശയിപ്പിച്ചു; നന്‍പകല്‍ നേരത്ത് മയക്കവും തിയറ്ററുകളിലേക്ക്
Published on
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ റിലീസ് ചെയ്യും. നേരത്തെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാകും ചിത്രം റിലീസ് ചെയ്യുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ഇതിനോടകം തന്നെ ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

Nanpakal Nerath Mayakkam
റോഷാക്കിന്റെ വിജയമാണ് നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. എക്‌സ്പിരിമെന്റല്‍ ചിത്രമായിട്ട് കൂടി റോഷാക്കിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
