
Gossips
എന്താണ് എലോണ്‍? ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം; ശബ്ദം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും !
Published on
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കഥയാണ് സിനിമയുടേത്.
ചിത്രത്തില്‍ ഏറ്റവും പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Mohanlal in Alone
ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
രാജേഷ് ജയറാമാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യും.
