
latest news
റോഷാക്ക് മനസ്സിലാകാത്തവര്‍ വീണ്ടും കാണുക: മമ്മൂട്ടി
റോഷാക്കില്‍ ദുരൂഹതകളില്ലെന്നും മനസ്സിലാകാത്തവര്‍ സിനിമ ഒന്നുകൂടി കണ്ടാല്‍ മതിയെന്നും മമ്മൂട്ടി. റോഷാക്കിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റോഷാക്ക് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. കഥയ്ക്കും കഥാപാത്രത്തിനുമൊന്നും വലിയ അത്ഭുതങ്ങളില്ല, പക്ഷെ കഥയുടെ സഞ്ചാരപാത വേറെയാണ്. നിര്‍മാണരീതി, ആവിഷ്‌കാരരീതിയെല്ലാം വേറെയാണ്. എല്ലാസിനിമകളും വേറിട്ടതാകണമെന്നാണ് ആഗ്രഹിക്കുന്നത്. പരീക്ഷണ സിനിമകള്‍ ഉണ്ട്. പ്രേക്ഷകനെ പരീക്ഷിക്കുന്ന സിനിമകളുമുണ്ട്. പ്രമേയപരമായി റോഷാക്ക് ഒരു പരീക്ഷണ സിനിമയാണ്. ചിലതെല്ലാം കൂടുതല്‍തവണ കണ്ടാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. പാട്ടുകള്‍ കേട്ട് കേട്ട് ഇഷ്ടപ്പെടുന്നതുപോലെ ഒന്നിലേറെ തവണ കണ്ടാല്‍ മികച്ചതായി തോന്നും,’ മമ്മൂട്ടി പറഞ്ഞു.

Rorschach
അതേസമയം, റോഷാക്ക് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ആസിഫ് അലി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
