
latest news
മോണ്‍സ്റ്റര്‍ വരുന്നു ! മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയാകുമോ?
Published on
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ-വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

Mohanlal-Monster
അതേസമയം, മമ്മൂട്ടി ചിത്രം റോഷാക്കാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നത്. റോഷാക്കിനോട് മത്സരിക്കാനാണ് മോഹന്‍ലാല്‍ ചിത്രം എത്തുന്നത്.
