Connect with us

Screenima

Prachi Tehlan

latest news

മാമാങ്കത്തിലെ നായികയല്ലേ ഇത്? കിടിലന്‍ ചിത്രങ്ങളുമായി പ്രാചി തെഹ്ലാന്‍

കിടിലന്‍ ചിത്രങ്ങളുമായി നടി പ്രാചി തെഹ്ലാന്‍. കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളാണ് താരം ഇത്. കൊച്ചി ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് പ്രാചി ചിത്രങ്ങള്‍ പങ്കുവെച്ചത്.

മാമാങ്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരമാണ് പ്രാചി തെഹ്ലാന്‍. വളരെ ഗ്ലാമറസായാണ് പ്രാചി മാമാങ്കത്തില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രാചിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1989 ഒക്ടോബര്‍ രണ്ടിനാണ് പ്രാചിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 32 വയസ്സ് കഴിഞ്ഞു. ഡല്‍ഹി സ്വദേശിനിയാണ്. ഇന്ത്യയുടെ നെറ്റ് ബോള്‍, ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ഒരുകാലത്ത് പ്രാചി.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ദേശീയ ടീമിനെ നയിച്ചത് പ്രാചി തെഹ്ലാനാണ്.

സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ദിയ ഔര്‍ ബാത്തി ഹം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ 2016 ലാണ് പ്രാചി അഭിനയരംഗത്തേക്ക് എത്തിയത്. 2017 ല്‍ റിലീസ് ചെയ്ത പഞ്ചാബി ചിത്രം അര്‍ജാനിലൂടെയാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്.

 

 

 

Continue Reading
To Top