
latest news
കാളിദാസിനെ ചേര്‍ത്തുപിടിച്ച് തരിണി; പ്രണയിനി ആണോയെന്ന് ആരാധകര്‍
റൊമാന്റിക് ചിത്രവുമായി നടന്‍ കാളിദാസ് ജയറാം. സുഹൃത്തും ഫാഷന്‍ മോഡലുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയെ ചിത്രത്തില്‍ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
View this post on Instagram
കാളിദാസ് പങ്കുവെച്ച ചിത്രത്തിനു താഴെ സഹോദരി മാളവിക ജയറാം, നടിമാരായ കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, നൈല ഉഷ എന്നിവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്.

Jayaram and Family
തരിണി കാളിദാസിന്റെ പ്രണയിനി തന്നെയാണെന്ന് ഉറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ കാളിദാസ് പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങളിലും തരിണി ഉണ്ടായിരുന്നു. കാളിദാസ് പങ്കുവെച്ച കുടുംബചിത്രത്തിലാണ് തരിണിയേയും ആരാധകര്‍ കണ്ടത്. 2021 മിസ് യൂണിവേഴ്‌സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്.
