Connect with us

Screenima

Ponniyin Selvan

Reviews

വീണ്ടുമൊരു മണിരത്‌നം മാജിക്ക്; പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍ (റിവ്യു)

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍. മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. 500 കോടി മുതല്‍മുടക്കിലാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മണിരത്നം, കുമരവേല്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

തമിഴ് എഴുത്തുകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ചോള രാജവംശത്തിന്റെ കഥയാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആദിത്യ രാജാവ് എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചിരിക്കുന്നു. അരുണ്‍മൊഴി വര്‍മയായി ജയം രവിയും കുന്തവൈയായി തൃഷയും വേഷമിട്ടിരിക്കുന്നു.

ചരിത്ര സിനിമയോട് നീതി പുലര്‍ത്തുന്ന തരത്തിലാണ് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെല്ലാം. സ്‌ക്രീന്‍പ്രസന്‍സ് കൊണ്ട് ആരാധകരെ ആവേശത്തിലാക്കുകയാണ് വിക്രം. ജയം രവിയുടെ മാസ് വേഷവും കയ്യടി നേടി. തമാശ നിറഞ്ഞ കഥാപാത്രമായി കാര്‍ത്തി നിറഞ്ഞാടി. തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം എന്നിവരുടെ പ്രകടനങ്ങളെല്ലാം ഗംഭീരം. അഭിനേതാക്കളുടെ പെര്‍ഫോമന്‍സാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം.

എ.ആര്‍.റഹ്മാന്റെ സംഗീതം ശരാശരി നിലവാരം പുലര്‍ത്തി. രവി വര്‍മന്റെ ഛായാഗ്രഹണം ചരിത്ര സിനിമയ്ക്ക് ചേരുന്നതായിരുന്നു. കഥയും അഭിനേതാക്കളുടെ പ്രകടനവും പൊന്നിയിന്‍ സെല്‍വനെ മികച്ച സിനിമ അനുഭവം ആക്കുന്നുണ്ട്.

 

Continue Reading
To Top