
latest news
‘ഒരു മേക്കപ്പും ഇല്ല’; പുതിയ ചിത്രവുമായി ബീന ആന്റണി
Published on
വീട്ടില്‍ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ച് ബീന ആന്റണി. ഹര്‍ത്താല്‍ ആയതുകൊണ്ട് ഇന്ന് ഷൂട്ടിങ് ഇല്ലെന്നാണ് താരം പറയുന്നത്. യാതൊരു മേക്കപ്പും ഇല്ലാത്ത ചിത്രമാണ് പങ്കുവെയ്ക്കുന്നതെന്നും ബീന കുറിച്ചു.
View this post on Instagram
‘ മൂടി പുതച്ച് റൂമില്‍ ഇരുന്ന് ടിവി ആസ്വാദനം…ഹര്‍ത്താല്‍ എന്ജോയ്മെന്റ്..ഷൂട്ട് ഇല്ല..മേക്കപ്പ് ഇല്ല..ഫില്‍ട്ടറും ഇല്ല’ ബീന കുറിച്ചു.

Beena Antony
1972 ജൂണ്‍ 19 നാണ് ബീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ്സാണ് പ്രായം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബീന ആന്റണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1991 ല്‍ കനല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ബീന അഭിനയരംഗത്ത് അരങ്ങേറിയത്. അഭിനേതാവ് മനോജ് നായര്‍ ആണ് ബീനയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ആരോമല്‍ എന്ന് പേരുള്ള മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ബീനയുടെ കുടുംബം.
