
latest news
‘ചില ചുംബനങ്ങള്‍ വളരെ വിലപ്പെട്ടതാണ്’; പുതിയ ചിത്രവുമായി കനിഹ
പുതിയ ചിത്രം പങ്കുവെച്ച് നടി കനിഹ. സൂര്യപ്രകാശമേറ്റ് ഊഞ്ഞാലയില്‍ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
‘ ചില ചുംബനങ്ങള്‍ വളരെ സ്‌പെഷ്യലാണ്..ദാ ഇതുപോലെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരമാണ് കനിഹ. പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്‌നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ.

Kaniha
1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതായെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
