 
																						
											
											
										latest news
സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു
														Published on 
														
													
												സിനിമ, സീരിയല്‍ താരം നടി രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ ശ്രദ്ധേയയായത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളുടെ ഭാഗമായി. മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭര്‍ത്താവ്. മകന്‍ പ്രശാന്ത് കേശവ്.
 
											
																			