 
																						
											
											
										latest news
‘എമര്‍ജന്‍സി’ സിനിമയില്‍ സഞ്ജയ് ഗാന്ധിയായി വിശാഖ് നായര്‍
														Published on 
														
													
												ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രം എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടതാണ്. വിശാഖ് നായരാരിയിരുന്നു ആ ഒരു കഥാപാത്രം ചെയ്തത്. കുപ്പി എന്ന കഥാപാത്രം വലിയ ബ്രേക്കാണ് വിശാഖിന് നല്‍കിയത്.
ആനന്ദത്തിലെ കഥാപാത്രത്തിലെ കഥാപാത്രത്തിന് പിന്നാലെ മറ്റ് സിനിമകളും പരസ്യ ചിത്രങ്ങളും വിശാഖിനെ തേടിയെത്തി. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിലും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ കങ്കണ റണൗത്തിന്റെ ‘എമര്‍ജന്‍സി’യില്‍ സഞ്ജയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് വിശാഖാണ് എന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. കങ്കണ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ ലഭിച്ച അവസരത്തിന് നന്ദി രേഖപ്പെടുത്തുന്നു. കങ്കണ മാമിനൊപ്പം പ്രവര്‍ത്തിക്കുന്നത് തികഞ്ഞ സന്തോഷം നിറഞ്ഞ പഠനാനുഭവവുമാണ് എന്നാണ് ഇതേക്കുറിച്ച് വിശാഖ് പറഞ്ഞത്.
 
											
																			