Connect with us

Screenima

jayaram

Gossips

റാംജിറാവ് സ്പീക്കിങ്ങില്‍ നായകനാകേണ്ടിയിരുന്നത് ജയറാം; പിന്നീട് സംഭവിച്ചത് ഇതാണ്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകും 1989 ല്‍ റിലീസ് ചെയ്ത റാംജിറാവ് സ്പീക്കിങ്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ദേവന്‍ തുടങ്ങിയവര്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. സായ്കുമാറിന്റെ ആദ്യ സിനിമയായിരുന്നു അത്.

സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടിലാണ് റാംജിറാവ് സ്പീക്കിങ് പിറക്കുന്നത്. യഥാര്‍ഥത്തില്‍ ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ജയറാമിനെയാണ്. സായ്കുമാര്‍ അവതരിപ്പിച്ച ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിനായാണ് ജയറാമിനെ തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ട് ജയറാം ആ സിനിമ വേണ്ടന്നുവയ്ക്കുകയായിരുന്നെന്ന് സംവിധായകന്‍ സിദ്ദിഖ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

Saikumar

Saikumar

ജയറാം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. ആ സമയത്താണ് റാംജിറാവ് സ്പീക്കിങ്ങിന്റെ കഥയുമായി സിദ്ദിഖ് – ലാല്‍ ജയറാമിന്റെ അടുത്തെത്തിയത്. ആദ്യം ചില ഒഴികഴിവുകള്‍ പറഞ്ഞ് ജയറാം സിനിമ നീട്ടി നീട്ടി കൊണ്ടുപോയി. പിന്നീട് താന്‍ ഈ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു. സായ്കുമാറിന്റെ സിനിമാ പ്രവേശനത്തിനു ജയറാം ഒരു നിമിത്തമായെന്നും സിദ്ദിഖ് പറഞ്ഞു.

 

Continue Reading
To Top