 
																						
											
											
										Gossips
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായിക; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ രാമനെ കുറിച്ച് അറിയാം
														Published on 
														
													
												മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് പ്രിയ രാമന്‍. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം പ്രിയ രാമന്‍ അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
1974 സെപ്റ്റംബര്‍ 14 നാണ് പ്രിയ രാമന്റെ ജനനം. താരത്തിനു ഇന്ന് 48 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ ഇപ്പോഴും കാണുന്നത്.

1993 ല്‍ രജനികാന്ത് നിര്‍മ്മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം. ഐ.വി.ശശി സംവിധാനം ചെയ്ത അര്‍ത്ഥനയിലൂടെ മലയാളത്തിലും അരങ്ങേറി. ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിലെ ശ്രദ്ധ കൗള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
View this post on Instagram
കാശ്മീരം, മാന്ത്രികം, സൈന്യം, തുമ്പോളി കടപ്പുറം, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കുങ്കുമച്ചെപ്പ്, ഇന്ദ്രപ്രസ്ഥം, ആറാം തമ്പുരാന്‍ എന്നിവയാണ് പ്രിയയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
 
											
																			