latest news
സാരിയില്‍ മനോഹരിയായി മേഘ്‌ന രാജ്
Published on
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജയുടെ മരണം. അതിനുശേഷം ഏറെ സമയമെടുത്താണ് മേഘ്‌ന ആ ഷോക്കില്‍ നിന്ന് കരകയറിയത്.
ഭര്‍ത്താവ് മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുഞ്ഞിന്റെ ജനനത്തോടെ മേഘ്‌ന പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഇപ്പോള്‍ സാരിയിലുള്ള മേഘ്‌നയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ക്രീം കളര്‍ സാരിയും പച്ച ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.