Connect with us

Screenima

mohanlal 6

latest news

വിമര്‍ശനങ്ങളെ ഗൗരവമായി എടുക്കാറില്ല, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍

ജീവിതത്തില്‍ മറ്റുള്ളവരെ പേടിച്ചു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ്സുതുറന്നത്.

എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് ആക്‌സപറ്റ് ചെയ്യാന്‍ തയ്യാറാണെന്നും പക്ഷേ അത് തെറ്റാണെന്ന് തനിക്ക് തോന്നണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

MOHANLAL 2

വിമര്‍ശനങ്ങളെ താന്‍ ഗൗരവമായി എടുക്കാറില്ലെന്നും അങ്ങനെ ഗൗരവമായി കാണാന്‍ തുടങ്ങിയാല്‍ എല്ലാ ദിവസവും അതിന്റെ മുകളില്‍ തന്നെ ഇരിക്കേണ്ടി വരുമെന്നും അവയെ ശ്രദ്ധിക്കാതിരിക്കാനെ പറ്റുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

Continue Reading
To Top