Connect with us

Screenima

Ottu Film

Reviews

ത്രില്ലടിപ്പിച്ച് ചാക്കോച്ചന്റെ ഒറ്റ്; ഞെട്ടിച്ച് അരവിന്ദ് സ്വാമിയും

പ്രേക്ഷകരെ ആവേശം കൊള്ളിച്ചും ഉദ്വേഗ മുനയില്‍ നിര്‍ത്തിയും ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത ‘ഒറ്റ്’. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന ഉള്ളടക്കവുമായാണ് മലയാളത്തിലും തമിഴിലും ഒറ്റ് എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച ആക്ഷന്‍ ത്രില്ലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ കിച്ചു എന്ന കഥാപാത്രവും അരവിന്ദ് സ്വാമിയുടെ ദാവൂദ് എന്ന കഥാപാത്രവും ഒരു നിഗൂഢമായ ദൗത്യത്തിനു വേണ്ടി ഒന്നിക്കുന്നതാണ് ഒറ്റിന്റെ കഥ. വളരെ ഉദ്വേഗജനകമായ പ്ലോട്ടാണ് ഒറ്റിനെ വ്യത്യസ്തമാക്കുന്നത്. അസാധാരണ മിഷന് വേണ്ടി കുഞ്ചാക്കോ ബോബന്റെ കഥാപാത്രം നടത്തുന്ന നീക്കങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ഒറ്റിലേത്. കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി കോംബിനേഷന്‍ സിനിമയെ വേറെ ലെവലിലേക്ക് കൊണ്ടുപോകുന്നു. വളരെ സൈലന്റ് ആയി തോന്നുമെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട് അരവിന്ദ് സ്വാമി.

ഓണത്തിനു കുടുംബസമേതം തിയറ്ററുകളിലെത്തി ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒറ്റിന് ടിക്കറ്റെടുക്കാം.

Continue Reading
To Top