 
																						
											
											
										latest news
ഓണത്തിനിടെ തകര്‍പ്പന്‍ ഡാന്‍സുമായി വരദ
														Published on 
														
													
												ഓണത്തിനിടെ എല്ലാവരും ഫോട്ടോസും മറ്റും പങ്കുവെയ്ക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തയാകുകയണ് വരദ. തകര്‍പ്പന്‍ ഡാന്‍സാണ് താരം ആദാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. താരത്തോടൊപ്പം ഡാന്‍സില്‍ ജയശ്രീയെയും കാണാം.

ബുള്ളറ്റ് സോങ്ങ് എന്ന ഹിറ്റ് പാടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. ‘ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! എന്റെ പ്രിയപ്പെട്ട ജയശ്രീയ്ക്ക് ഒപ്പം..’ എന്ന ക്യാപ്ഷനോടെ വരദയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള വരദയുടെ ആദ്യ സിനിമ വാസ്തവമാണ്. അതില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് വരദ അഭിനയിച്ചത്. മണിക്കുട്ടന്റെ സുല്‍ത്താനിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. ധാരാളം സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
 
											
																			