വളരെ പെട്ടെന്നായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായി എന്നൊരു വാര്‍ത്ത പുറം ലോകം അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തും പലരും മോശമായി പ്രതികരിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഓണഘോത്തിന്റെ തിരക്കിലാണ് രണ്ടുേപരും. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ഓണവുമാണിത്.
കേരള വേഷത്തില്‍ ഊഞ്ഞാലില്‍ ഇരുന്നുള്ള രണ്ടുപേരുടെയും ഫോട്ടോയും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓണാശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി അതിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് ഉയര്‍ന്നുവന്നത് കൂടാതെ അമൃത ഒരു വ്‌ളോഗര്‍ കൂടിയാണ്. സ്റ്റാര്‍ സിംഗറില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി എത്തിയ ബാല പിന്നീട് അമൃതയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പാപ്പു എന്ന് പേരുള്ള ഒരു മകള്‍ ഉണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അമൃതയും സഹോദരി അഭിരാമിയും മത്സരിച്ചു. ഇപ്പോള്‍ സംഗീത രംഗത്തും ഫാഷന്‍ രംഗത്തും വ്‌ളോഗിങ്ങിലും താരം സജീവമാണ്. അതിനിടെയാണ് ഗോപി സുന്ദറിനെ വിവാഹം ചെയ്തത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…