 
																						
											
											
										latest news
കറുപ്പില്‍ സുന്ദരിയായി ‘ജാനു’
														Published on 
														
													
												96 എന്ന സിനിമയില്‍ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കൃഷ്ണയെ ആരും മറക്കാന്‍ വഴിയില്ല. ജാനു എന്ന കഥാപാത്രം എന്നും മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മദന്‍ രാജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ വളരെ മനോഹരിയാണ് ഗൗരി.

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.
View this post on Instagram
വിജയ്ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ‘പുത്തം പുതു കാലൈ വിടിയാതാ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ഗൗരി അവസാനമായി അഭിനയിച്ചത്.
 
											
																			