
latest news
തനി മലയാളി മങ്ക ! സാരിയില്‍ സുന്ദരിയായി സോന നായര്‍
ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി നടി സോന നായര്‍. സെറ്റ് സാരിയില്‍ മലയാളി മങ്കയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സോന നായര്‍ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
1975 ലാണ് സോനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം. എന്നാല്‍ ഇത്രയും പ്രായമായെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ തോന്നില്ല. ബോഡി ഫിറ്റ്‌നെസിനും വലിയ പ്രാധാന്യം നല്‍കുന്ന അഭിനേത്രിയാണ് സോന. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

Sona Nair
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍, നരന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോനയ്ക്ക് സാധിച്ചു.
