
latest news
ആരാധകര്‍ നിരാശയില്‍ ! അല്‍ഫോണ്‍സ് പുത്രന്‍ വാക്ക് പാലിച്ചില്ല, ഗോള്‍ഡ് റിലീസ് മാറ്റി
Published on
ആരാധകരെ നിരാശരാക്കി അല്‍ഫോണ്‍സ് പുത്രന്‍. പ്രേക്ഷകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഉടന്‍ റിലീസ് ചെയ്യില്ല. ഓണത്തിനു തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞ ചിത്രം വൈകും. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഓണത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഗോള്‍ഡ് തിയറ്ററുകളിലെത്തുക. സിനിമയുമായി ബന്ധപ്പെട്ട ചില ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് റിലീസ് മാറ്റാന്‍ കാരണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു.

Gold Film
റിലീസ് വൈകുന്നതില്‍ അല്‍ഫോണ്‍സ് പുത്രന്‍ ക്ഷമാപണം നടത്തി.
ഗോള്‍ഡ് ഓണത്തിനു തന്നെ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനു റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു.
