
Gossips
Divya Unni age: പ്രായം നാല്‍പ്പത് കഴിഞ്ഞു, ഇപ്പോഴും എന്തൊരു ചെറുപ്പം; ദിവ്യ ഉണ്ണിക്ക് ഇന്ന് ജന്മദിന മധുരം
Divya Unni age: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.
1981 സെപ്റ്റംബര്‍ 2 നാണ് ദിവ്യ ഉണ്ണിയുടെ ജനനം. തന്റെ 41-ാം ജന്മദിനമാണ് ദിവ്യ ഉണ്ണി ഇന്ന് ആഘോഷിക്കുന്നത്. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും. കൊച്ചിയിലാണ് താരത്തിന്റെ ജനനം.

Divya Unni
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്. അപ്പോള്‍ 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദ ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
