
latest news
ഐശ്വര്യ റായി തന്നെയാണോ? റീല്‍സ് താരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ
Published on
ഐശ്വര്യ റായിയോപ്പോലെയാകണം, ഇത് പല പെണ്‍കുട്ടികളുടെയും വലിയ ആഗ്രഹമാണ്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ടാല്‍ ഐശ്വര്യ റായി തന്നെ. ഒറ്റ നോട്ടത്തില്‍ ഐശ്വര്യ റായി അല്ലെന്ന് വിശ്വസിക്കാനെ സാധിക്കില്ല.
ആഷിദ സിങ് എന്ന് പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഈ റീലുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായിയുടെ പ്രശസ്തമായ സിനിമ രംഗങ്ങള്‍ ആഷിദ അഭിനയിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലാണ്.
View this post on Instagram
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്. ഇന്‍സ്റ്റഗ്രാം ഐശ്വര്യ റായി എന്നാണ് പലരും യുവതിയെ വിശേഷിപ്പിക്കുന്നത്.
