Connect with us

Screenima

mohanlal 4

Gossips

മോണ്‍സ്റ്റര്‍ മുതല്‍ ഋഷഭ വരെ; ലാലേട്ടന്റെ വരാനിരിക്കുന്ന സിനിമകള്‍

ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന കിടിലന്‍ പ്രൊജക്ടുകളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. അതില്‍ മൂന്നിലേറെ ഭാഷകളിലായി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സിനിമ വരെയുണ്ട്. എന്തായാലും ലാലേട്ടന്‍ ബോക്‌സ്ഓഫീസില്‍ ഒരു ആറാട്ട് നടത്തുമെന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്. സെപ്റ്റംബര്‍ 30 ന് ചിത്രം തിയറ്ററുകളിലെത്തും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ലക്കിസിങ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. വളരെ വ്യത്യസ്തമായ ഴോണറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. കോവിഡ് കാരണം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈയടുത്താണ് പുനരാരംഭിച്ചത്. തൃഷയാണ് ചിത്രത്തില്‍ നായിക.

Empuraan Team

Empuraan Team

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തിക്കാനാണ് നീക്കം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്. ഫാന്റസി ഴോണറാണ് ചിത്രത്തിന്റേത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാന്‍ എത്തുക.

മോഹന്‍ലാലിന്റേതായി മറ്റൊരു പാന്‍ ഇന്ത്യന്‍ മൂവിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഋഷഭ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ചിത്രം എത്തുമെന്നാണ് വിവരം. ഇതിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തന്നെയായിരിക്കും ആരംഭിക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top