
latest news
സാരിയോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല; കിടിലന്‍ ചിത്രങ്ങളുമായി ഷംന കാസിം
Published on
സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കാസിം. സ്ലീവ് ലെസ് ബ്ലൗസില്‍ അതീവ സുന്ദരിയായാണ് ഷംനയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യസ്ത ഫാഷനിലുള്ള താരത്തിന്റെ സാരി തന്നെയാണ് ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന. തന്റെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഒരേ സമയം നാടന്‍ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഷംനയെ കാണാറുണ്ട്.

Shamna Kasim
വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം അടുത്തിടെ തുറന്ന പറഞ്ഞിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ നടി പരിചയപ്പെടുത്തിയിരുന്നു. ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. അടുത്തുതന്നെ താര വിവാഹം ഉണ്ടാകാനാണ് സാധ്യത.

Shamna Kkasim
മോഡലിങ്ങിലും നൃത്തത്തിലും താരം സജീവമാണ്.
