
latest news
സ്വിമ്മിങ് പൂള് ചിത്രങ്ങളുമായി മംമ്ത മോഹന്‍ദാസ്
മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സ്വിമ്മിങ് പൂള് ചിത്രങ്ങളാണ് മംമ്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. മാറ്റത്തിന്റെ തിരമാലകള്‍ക്കൊപ്പം ഞാന്‍ യാത്ര ചെയ്യുമെന്ന ക്യാപ്ഷനോടെയാണ് മംമ്ത പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നില്ക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Mamta Mohandas
മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ മാറ്റി നിര്‍ത്താനാകാത്ത് പേരുകളില്‍ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

Mamta Mohandas
