
latest news
ഈ ശ്രീകൃഷ്ണന്‍ ആരാണെന്ന് മനസ്സിലായോ? മലയാളത്തിലെ പ്രമുഖ നടി !
ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. കൃഷ്ണഭക്തര്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്ന ദിവസം. ശ്രീകൃഷ്ണനെ പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന ഒരു പ്രമുഖ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ നടി ആരാണെന്ന് മനസ്സിലായോ?
View this post on Instagram
മലയാളികളുടെ പ്രിയതാരം അനുശ്രീയാണ് ശ്രീകൃഷ്ണനെ പോലെ പ്രച്ഛന്നവേഷത്തിലെത്തിയിരിക്കുന്നത്. വളരെ ഐശ്വര്യമുള്ള ഭാവത്തിലാണ് താരത്തെ കാണപ്പെടുന്നത്. ‘ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ…’ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചു.

Anusree
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

Anusree
സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്.

Anusree
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

Anusree
