Videos
‘ഇത് റെക്കോര്‍ഡ് ചെയ്തു വച്ചിരിക്കുകയാണോ’; മാളവികയ്‌ക്കൊപ്പം വൈറല്‍ സ്റ്റെപ്പുകള്‍ ആവര്‍ത്തിച്ച് ചാക്കോച്ചന്‍ (വീഡിയോ)
Published on
പൊതു വേദിയില്‍ വീണ്ടും ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന് വീണ്ടും ചുവചുവെച്ച് ചാക്കോച്ചന്‍ എത്തിയത്.
നടി മാളവിക മേനോനും ചാക്കോച്ചനൊപ്പം ഉണ്ടായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ അതേ സ്റ്റെപ്പുകള്‍ കുഞ്ചാക്കോ ബോബന്‍ ആവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി. സ്‌റ്റൈലന്‍ ലുക്കിലാണ് പ്രൊമോഷന്‍ പരിപാടിക്കായി തിരുവനന്തപുരം ലുലു മാളില്‍ ചാക്കോച്ചന്‍ എത്തിയത്.
View this post on Instagram
രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
