
latest news
ഗോവന്‍ ബീച്ചുകളില്‍ ഉല്ലസിച്ച് ശാലിന്‍ സോയ; അവധിക്കാല ചിത്രങ്ങള്‍
ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിന്‍ സോയ. ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചു. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
View this post on Instagram
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

Shaalin Zoya
ഇപ്പോഴിത ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആക്ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാല്‍ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.

Shaalin Zoya
ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്.

Shaalin Zoya
