Videos
ശ്രീനിവാസനെ വാരിപുണര്‍ന്ന് മുത്തം കൊടുത്ത് മോഹന്‍ലാല്‍; ഹൃദ്യം ഈ വീഡിയോ
ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ചാല്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ പോലെയാണ്. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ഇരുവരും തമ്മില്‍ സൗന്ദര്യ പിണക്കമായി.
മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സൗന്ദര്യ പിണക്കവും തര്‍ക്കവും മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും പരസ്പരം മിണ്ടാതെ പോലും നടന്നിരുന്നു. ഇപ്പോള്‍ ഇതാ ഒരേ വേദിയില്‍ മോഹന്‍ലാലും ശ്രീനിവാസനും സൗഹൃദം പങ്കിടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
View this post on Instagram
മഴവില്‍ മനോരമയുടെ ഒരു പരിപാടിക്കിടെയാണ് ശ്രീനിവാസനെ വാരിപുണര്‍ന്ന് മോഹന്‍ലാല്‍ ചുംബിക്കുന്നത്. സിനിമ രംഗത്തെ നിരവധി പേര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്ന ശ്രീനിവാസന്‍ ഏറെ ക്ഷീണിതനായാണ് വീഡിയോയില്‍ കാണപ്പെടുന്നത്.