Connect with us

Screenima

Jhanvi Kapoor

latest news

‘ഒരു ചിത്രശലഭത്തെ പോലെ’; ഗ്ലാമര്‍ ചിത്രവുമായി ജാന്‍വി കപൂര്‍

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി നടി ജാന്‍വി കപൂറിന്റെ പുതിയ ചിത്രം. ചിത്രശലഭത്തെ പോലെ കിടിലന്‍ ഔട്ട്ഫിറ്റിലാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രം ആരാധകര്‍ ഏറ്റെടുത്തു.

jhanvi 8

ബോളിവുഡിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂര്‍ താര ദമ്പതികളുടെ മൂത്ത മകളായ ജാന്‍വി കപൂര്‍. ബിഗ് സ്‌ക്രീനില്‍ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

jhanvi 10

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

jhanvi 7

2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

jhanvi 6

1997 മാര്‍ച്ച് 6ന് ആണ് ജാന്‍വിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂര്‍ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാന്‍വി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാന്‍വിയില്‍ നിന്നും ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

jhanvi 2

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top