
latest news
തല മൊട്ടയടിച്ച് ലെന; പുതിയ ചിത്രം
തല മൊട്ടയടിച്ച് നടി ലെന. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. രസകരമായ ക്യാപ്ഷനോടെയാണ് ലെന പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ലെനയുടെ പുതിയ ഗെറ്റപ്പ് ഇതിനോടകം വൈറലായി.
View this post on Instagram
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്‌റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.

Lena
1981 മാര്‍ച്ച് 18 നാണ് ലെനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 41 വയസ്സാണ് പ്രായം. രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെനയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയിലും ലെന സജീവ സാന്നിധ്യമാണ്. താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
