Connect with us

Screenima

Fahad in Malayankunju

latest news

ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞിന് ടിക്കറ്റ് എടുക്കരുത് ! കാരണം ഇതാണ്

ഫഹദ് ഫാസിലും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം ജൂലൈ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ ആണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്.

റിലീസിനു മുന്‍പെ മലയന്‍കുഞ്ഞിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ക്ലോസ്‌ട്രോഫോബിയ ഉള്ളവര്‍ സൂക്ഷിക്കണമെന്നും ഈ ചിത്രം അത്തരക്കാരെ അസ്വസ്ഥരാക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

എന്താണ് ക്ലോസ്‌ട്രോഫോബിയ ?

ഇടുങ്ങിയ സ്ഥലങ്ങളോടുള്ള അമിതമായ ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ചിലര്‍ക്ക് ട്രെയിന്‍, വിമാനം, ജനാലകള്‍ അടഞ്ഞുകിടക്കുന്ന ഇടുങ്ങിയ മുറി, ഗുഹ, തുരങ്കം എന്നീ സ്ഥലങ്ങള്‍ വലിയ രീതിയില്‍ പേടിയുണ്ടാക്കും. എംആര്‍ഐ സ്‌കാനിങ്ങിനുള്ള മെഷീന്‍ പോലും ഇവരെ വല്ലാതെ അസ്വസ്ഥരാക്കും. ഈ ഭയത്തെയാണ് ക്ലോസ്‌ട്രോഫോബിയ എന്ന് പറയുന്നത്. ആകെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകളിലും ക്ലോസ്‌ട്രോഫോബിയ ഉണ്ടെന്നാണ് പഠനം.

അമിതമായി വിയര്‍ക്കുക, ശരീരം വിറയ്ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വേഗതയില്‍ ശ്വാസമെടുക്കുക, മുഖം ചുവക്കുക, തലകറക്കം, ചെവിയില്‍ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കുക, നാവ് ഒട്ടുക തുടങ്ങിയവയാണ് ക്ലോസ്‌ട്രോഫോബിയയുടെ ലക്ഷണങ്ങള്‍. ഈ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ഇടുങ്ങിയ സ്ഥലത്ത് എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും, വല്ലാത്ത ഭയവും ഉത്കണ്ഠയും തോന്നും, എങ്ങനെയെങ്കിലും ആ സ്ഥലത്ത് നിന്ന് രക്ഷപ്പെടണം എന്ന തോന്നലും ഉണ്ടാകും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top