
latest news
ഹൃദയാഘാതം; നടന്‍ വിക്രം ആശുപത്രിയില്‍ !
Published on
തമിഴ് സൂപ്പര്‍താരം വിക്രം ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് താരത്തിനു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് വിക്രം ഇപ്പോള്‍ ഉള്ളത്.
ഇന്ന് വൈകിട്ട് ആറിന് തന്റെ പുതിയ ചിത്രമായ പൊന്നിയില്‍ ശെല്‍വത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു വിക്രം.

Mammootty, Vikram and Mohanlal
താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും.
