Connect with us

Screenima

Gopi Sundar and Amritha Suresh

Uncategorized

പ്രണയാര്‍ദ്ര ചിത്രവുമായി ഗോപി സുന്ദറും അമൃത സുരേഷും

പ്രണയസുരഭിലമായ നിമിഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും പങ്കാളിയും ഗായികയുമായ അമൃത സുരേഷും. ഗോപി സുന്ദറെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്.

‘Wind’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പരസ്പരം മുഖത്തുനോക്കി ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഗോപി സുന്ദറാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

അമൃതയുടേയും ഗോപി സുന്ദറിന്റേയും സെല്‍ഫി ഇതിനോടകം വൈറലായി. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

 

Continue Reading
To Top