
Gossips
വിജയ് ബഹുദൂരം പിന്നില്‍; 150 കോടി പ്രതിഫലം വാങ്ങാന്‍ രജനികാന്ത് !
Published on
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ പ്രതിഫലം വലിയ തോതില്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ചിത്രമായ ജയ്ലറില്‍ (Jailer) അഭിനയിക്കാന്‍ ഏകദേശം 150 കോടിക്ക് അടുത്താണ് ദളപതി രജനികാന്ത് പ്രതിഫലം വാങ്ങുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
148 കോടിയാണ് രജനികാന്തിന്റെ പ്രതിഫലം. ഇതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനം രജനികാന്തിന് സ്വന്തം. ഇളയദളപതി വിജയ് ആണ് തൊട്ടുപിന്നില്‍. നൂറ് കോടിയാണ് വിജയ് ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം.

Rajanikanth
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാറാണ് ജയ്ലര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
