
latest news
ഇന്റര്‍വ്യൂ ഹിറ്റാവുന്നു, സിനിമയ്ക്ക് ആള് കയറുന്നില്ല: ധ്യാന്‍ ശ്രീനിവാസന്
തന്റെ സിനിമകള്‍ ഹിറ്റാവുന്നില്ലെന്ന പരിഭവവുമായി നടന് ധ്യാന്‍ ശ്രീനിവാസന്. തന്റെ ഇന്റര്‍വ്യു ഹിറ്റാവുന്നത് പോലെ സിനിമകള്‍ ഹിറ്റാവുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. നടന് മാത്യൂസിനൊപ്പം ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. മാത്യൂസിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഏത് പടവും ഹിറ്റാകുന്ന അവസ്ഥയാണെന്നും ധ്യാന്‍ പറഞ്ഞു.
‘ എന്റെ ഇന്റര്‍വ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. മാത്യൂസിന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റര്‍വ്യൂ കാണുന്ന രണ്ടരലക്ഷം ആള്ക്കാര് ഗുണം നൂറ് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആള്‍ക്കാരൊന്നും പക്ഷേ തിയറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങള്‍ക്കൊന്നും ഇത്രയും കളക്ഷന്‍ പോലും വന്നിട്ടില്ല. ആള്ക്കാര് ഇന്റര്‍വ്യൂ മാത്രമേ കാണുന്നുള്ളൂ. ഒരു കാര്യവുമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റര്‍വ്യൂ മാത്രം കൊടുത്താല്‍ മതിയോ എന്നാണ് ആലോചിക്കുന്നത്,’ ധ്യാന്‍ പറഞ്ഞു.

Dhyan Sreenivasan
പണ്ട് മുതലേ താന്‍ തഗ്ഗ് ആണെന്ന് ധ്യാന്‍ പറയുന്നു. ഇന്റര്‍വ്യൂവില്‍ പറയുന്നതൊക്കെ ചെറുതാണ്. ഇന്റര്‍വ്യൂവില്‍ ഇതൊക്കെയല്ലേ പറയാന്‍ പറ്റൂ. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുന്നേ തഗ്ഗാ. ഇതോടെ ഇന്റര്‍വ്യൂ നിന്നു. റിയല്‍ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റര്‍വ്യൂവില്‍ പറയുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
