
latest news
‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യന്’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ഷറഫുദ്ദീന്
Published on
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടന് ഷറഫുദ്ദീന്. ഇന്നലെ റിലീസ് ചെയ്ത ‘പ്രിയന് ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷത്തിനാണ് ഷറഫുദ്ദീന് നന്ദി പറഞ്ഞത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്.
‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷറഫുദ്ദീന് കുറിച്ചു.

Priyan Ottathil Aanu
സിനിമയുടെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിക്ക് നന്ദി രേഖപ്പെടുത്തി രംഗത്തെത്തി. ‘താങ്ക് യു മമ്മൂക്ക…ഈ കൊച്ചു ചിത്രത്തെ ചേര്‍ത്തു നിര്‍ത്തിയതിന്’ പ്രിയന് ഓട്ടത്തിലാണ് സിനിമയുടെ ടീം പങ്കുവെച്ച പുതിയ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. ചെറിയൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സീനിന് ലഭിച്ചത്.
