
latest news
ലെഹങ്കയില്‍ അതീവ ഗ്ലാമറസായി ദീപ്തി സതി; ചിത്രങ്ങള്‍ കാണാം
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

Deepti Sati
മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

Deepti Sati
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍പോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Deepti Sati
മോഡലിങ് രംഗത്തുനിന്ന് വന്ന ദീപ്തി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇന്‍ ഫൈന്‍ ലൈന്‍ ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന് വേണ്ടി താരം ചെയ്ത ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Deepti Sati
ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഹോട്ടാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. വിജേത കാര്‍ത്തിക് ആണ് മേക്കപ്പ്.
