
Videos
ഇല്ലോളം വൈകിയാലും സൂപ്പര്‍സ്റ്റാറിനുള്ള ആശംസ എത്തി; കിടിലന്‍ സ്റ്റെപ്പുമായി മാളവിക (വീഡിയോ)
Published on
ഇളയദളപതി വിജയ് ഇന്നലെയാണ് തന്റെ 48-ാം ജന്മദിനം ആഘോഷിച്ചത്. സിനിമാ രംഗത്തുനിന്ന് നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. അതില്‍ നടി മാളവിക മേനോന്‍ തന്റെ സൂപ്പര്‍ സ്റ്റാറിന് നൃത്തത്തിലൂടെയാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

Malavika Menon
അല്‍പ്പം താമസിച്ചെങ്കിലും മാളവികയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കിടിലന്‍ സ്റ്റെപ്പുകളുമായി കളംനിറഞ്ഞിരിക്കുകയാണ് താരം. തന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ നേരുന്നതായി മാളവിക കുറിച്ചു.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. നടിയും നര്‍ത്തകിയും മോഡലുമായ മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
