Categories: Uncategorized

സേതുരാമയ്യര്‍ക്ക് മുന്നില്‍ ട്രോളുകള്‍ ഏറ്റില്ല; സിബിഐ 5 നെറ്റ്ഫ്‌ളിക്‌സില്‍ വമ്പന്‍ ഹിറ്റ് ! ലോക സിനിമകളില്‍ നാലാമത്

ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായി കെ.മധു സംവിധാനം ചെയ്ത സിബിഐ 5 – ദ ബ്രെയ്ന്‍. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒ.ടി.ടി. കാഴ്ചക്കാരുടെ എണ്ണത്തിലാണ് റെക്കോര്‍ഡിട്ടത്.

തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് സിബിഐ 5 നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5 ന്റെ സ്ഥാനം. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടരുകയാണ്.

Mammootty (CBI 5)

ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം ചിത്രം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയിലാണ് സിബിഐ 5 ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ മുകേഷ്, ജഗതി, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ആശ ശരത്ത്, സായ് കുമാര്‍, അനൂപ് മേനോന്‍ തുടങ്ങിയവരും സിബിഐ 5 ല്‍ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അഞ്ജന മോഹന്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…

2 hours ago

നീലയില്‍ ഗംഭീര ചിത്രങ്ങളുമായി റെബ

നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

2 hours ago

ചിരിയഴകുമായി കല്യാണി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് പോസുമായി സാധിക വേണുഗോപാല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

3 hours ago

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

24 hours ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

24 hours ago