
latest news
സാരിയിൽ ഗ്ലാമറസായി അനശ്വര; ചിത്രങ്ങൾ കാണാം
മലയാള സിനിമയിലെ നവാഗത നായികമാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് അനശ്വര. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായി അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപും താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു.
ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യർ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിൽ അനശ്വരയുടെ അരങ്ങേറ്റം. തണ്ണീർ മത്തൻ ദിനങ്ങളിലെ ലീഡ് റോൾ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.
സൂപ്പർ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്ന്.
19കാരിയായ അനശ്വര കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.
