
latest news
ഗോപി സുന്ദര്‍ തന്റെ കണ്ണാടിയാണെന്ന് അമൃത സുരേഷ്; പുതിയ ചിത്രം
Published on
സംഗീത സംവിധായകനും ജീവിത പങ്കാളിയുമായ ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗായിക മൃത സുരേഷ്. മിറര്‍ സെല്‍ഫിയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ കണ്ണാടി..’ എന്ന ക്യാപ്ഷനാണ് അമൃത ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

Amrutha Suresh and Gopi Sundar
കഴിഞ്ഞ ദിവസം അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദറും പങ്കുവെച്ചിരുന്നു. ‘Love’ എന്ന ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

Amritha and Gopi Sundar
സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ അടുപ്പത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും ആരാധകരെ അറിയിച്ചത്.

Amritha Suresh and Gopi Sundar
